Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parked On School

Thiruvananthapuram

സ്കൂ​ൾ വ​ള​പ്പി​ൽ നി​ർ​ത്തി​യി​ട്ട മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു

പോത്തൻകോട്: ചേ​ങ്കോ​ട്ടു​കോ​ണം തു​ണ്ട​ത്തി​ൽ ട്രി​വാ​ൻ​ഡ്രം സ്കോ​ട്ടി​ഷ് സ്കൂ​ൾ വ​ള​പ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന നാ​ല് ബ​സു​ക​ൾ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ചു.​
മൂ​ന്നു ബ​സു​ക​ൾ പൂ​ർ​ണ​മാ​യും ഒ​രു ബ​സ് ഭാഗികമായുമാണ് കത്തിനശിച്ചത്.

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ 2.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി ശ​ബ്ദം​കേ​ട്ട് ഉ​ണ​ർ​ന്ന സ​മീ​പ​വാ​സി​ക​ളാ​യ നാ​ട്ടു​കാ​രാ​ണു സ്‌​കൂ​ൾ വ​ള​പ്പി​ൽ കി​ട​ന്ന ബ​സു​ക​ൾ ക​ത്തു​ന്ന​താ​യി ക​ണ്ട​ത്. തു​ട​ർ​ന്നു സ​മീ​പ​വാ​സി​ക​ൾ ക​ഴ​ക്കൂ​ട്ടം അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഒ​രു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മാ​ത്ര​മാ​ണ് സ്കൂ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.ചാ​ക്ക, ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ​യ​ണ​ച്ചു. തീ​പി​ടി​ത്ത​ത്തി​നു പി​ന്നി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും മ​നഃ​പൂ​ർ​വം തീ​യി​ട്ട​താ​ണെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ ആ​രോ​പി​ച്ചു.

നാ​ലു വാ​ഹ​ന​ങ്ങ​ളാ​ണ് സ്‌​കൂ​ൾ പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്നു ബ​സു​ക​ൾ ഒ​രി​ട​ത്തും ട്രാ​വ​ല​ർ മ​റ്റൊ​രി​ട​ത്തു​മാ​ണ് നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്. അ​വി​ടെനി​ന്നു വാ​ഹ​ന​മെ​ടു​ത്തു ബ​സു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​ത് ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ബ​സി​ന്‍റെ ഡ്രൈ​വ​റെ​ത്തി​യാ​ണ് ഒ​രു ബ​സ് അ​വി​ടെ നി​ന്നും എ​ടു​ത്ത് മാ​റ്റി​യ​ത്. സ്‌​കൂ​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ ഇ​ല്ലാ​ത്ത​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Up